പൊന്നിന് വിലയിടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വർണത്തിന് വിലയിടിവ് തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തുന്നത്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് താഴ്ന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9180 രൂപയും പവന് 73440 രൂപയുമായി.
12 ദിവസത്തിനുള്ളില്‍ സ്വര്‍ണവില 2320 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിനും ആനുപാതികമായി വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 7535 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം. അതേസമയം വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 122 രൂപയാണ് വിപണിവില.