ട്രംപിന്റെ ജയം; സ്വര്‍ണവിലയില്‍ കനത്ത ഇടിവ്

Golden sets and chains, close up shot of a show window in a jewel shop
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. സ്വര്‍ണം ഗ്രാമിന് 165 രൂപയും പവന് 1320 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയമാണ് സ്വര്‍ണവിപണിയെ ബാധിച്ചത്.
റെക്കോര്‍ഡ് കുറിച്ച് സ്വര്‍ണവിലയില്‍ നിന്നും ഇതുവരെ 2040 രൂപയാണ് കുറഞ്ഞിട്ടുള്ളത്. സ്വര്‍ണം ഒരുഗ്രാമിന് 7200 രൂപയും പവന് 57600 രൂപയുമാണ് ഇന്നത്തെ വിപണിനിരക്ക്.ട്രംപിന്റെ വരവോടെ ഡോളര്‍ കരുത്താര്‍ജിക്കുമെന്നും വിപണിയില്‍ അതിന്റേതായി മാറ്റം ഉണ്ടാകുമെന്നും എല്ലാവരും നിരീക്ഷിച്ചിരുന്നു.
ഇന്നലെ ട്രംപിന്റെ വിജയം ഉറപ്പിക്കും മുമ്പേ പൊന്നിന്റെ അന്താരാഷ്ട്രവില കുത്തനെ താഴെ എത്തിയിരുന്നു.അതിന്റെ പ്രതിഫലനം ഇന്ന് കേരളത്തിലും ഉണ്ടാകും എന്ന് നേരത്തെവിലയിരുത്തപ്പെടുകയും ചെയ്തിരുന്നു.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് 5930 രൂപയായി. വെള്ളിവില ഗ്രാമിന് മൂന്നുരൂപ കുറഞ്ഞ് 99 രൂപയിലാണ് വ്യാപാരം.