August 2, 2025

പ്രീമിയം ഓഫറുകൾ അവതരിപ്പിച്ച് ഗോദ്റെജ്

0
godrej282025

കൊച്ചി: പ്രീമിയം ഓഫറുകൾ അവതരിപ്പിച്ച് ഗോദ്റെജ് എൻ്റർപ്രൈസസ്. ഗോദ്റെജ് എൻ്റർപ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയൻസസ് ബിസിനസ് വിഭാഗമാണ് ഓണത്തോടനുബന്ധിച്ച് പ്രീമിയം ഓഫറുകൾ അവതരിപ്പിച്ചത്. പുതിയ ഫിനാൻസ് പദ്ധതികളും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഓണക്കാലത്ത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനം വർധനവാണ് ബ്രാൻഡ് പ്രതീക്ഷിക്കുന്നതെന്ന് ഗോദ്‌റെജ് എന്റർപ്രൈസസ് ഗ്രൂപ്പ് അപ്ലയൻസസ് ബിസിനസ് എക്സി ക്യൂട്ടീവ് വൈസ് പ്രസിഡൻ്റും ബിസിനസ് മേധാവിയുമായ കമൽ നന്ദി പറഞ്ഞു.

എഐ പിന്തുണയും ഉയർന്ന ശേഷിയുള്ള ആകർഷകമായ ഡിസൈനും അടങ്ങിയ അത്യാധുനിക ഉത്പന്നങ്ങൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.ഈ രംഗത്തെ ബ്രാൻഡിൻ്റെ ഏറ്റവും പുതിയ അവതരണം എഐ പിന്തുണയോടെ ടർബിഡിറ്റി സെൻസ് ചെയ്യുന്ന വാഷിംഗ് മെഷീനുകളാണ്. തുണികളിൽ നിന്നു കഠിനമായ ഡിറ്റർജന്റുകൾ 50 ശതമാനം അധികം നീക്കം ചെയ്യുന്നതാണ് പുതിയ മോഡലെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *