September 8, 2025

മിനിമം വേതന വർദ്ധനവുമായി ജര്‍മനി

0
n67028788017511007225748c39f5d32329bf6cbf86c8dedd836a9fed00f72d3fd060cee48bbf551eef7aea

മ്യൂണിച്ച്‌: 2027ഓടെ മിനിമം വേതനം വര്‍ധിപ്പിക്കാനൊരുങ്ങി ജര്‍മനി. 2027 ആകുമ്പോഴേക്കും ജര്‍മ്മനി മണിക്കൂര്‍ മിനിമം വേതനം €14.60 യൂറോയായി ( 1453 രൂപ) ഉയര്‍ത്താനാണ് ഒരുങ്ങുന്നത്.സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണ് തീരുമാനമെടുത്തത്. രണ്ട് ഘട്ടങ്ങളിലായാണ് വേതന വര്‍ദ്ധനവ് നടപ്പിലാക്കുക. ഒന്നാമതായി, 2026 ന്റെ തുടക്കത്തില്‍ മണിക്കൂറിന് 12.82 യൂറോയില്‍ നിന്ന് 13.90 യൂറോയായി വര്‍ദ്ധിപ്പിക്കും. പിന്നീട് ഒരു വര്‍ഷത്തിനുശേഷം 0.70 യൂറോയും വര്‍ദ്ധിക്കും. വര്‍ധനവ് വരുന്നതോടെ ജര്‍മ്മന്‍ തൊഴിലാളികള്‍ക്ക് സാധാരണയായി പ്രതിമാസം 2,500 യൂറോ (2.5 ലക്ഷംരൂപ) സമ്പദിക്കാം യൂറോപ്യന്‍ യൂണിയനിലെ ലക്‌സംബര്‍ഗിന് ശേഷം രണ്ടാമത്തെ ഉയര്‍ന്ന മിനിമം വേതനമായി മാറാനാണ് ജര്‍മനി ഒരുങ്ങുന്നത്. ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും മിനിമം വേതനം പ്രതിമാസം 2000 യൂറോയാണ്. ജര്‍മ്മനിയുടെ മിനിമം വേതന കമ്മീഷനില്‍ യൂണിയനുകളില്‍ നിന്നും തൊഴിലുടമകളില്‍ നിന്നുമുള്ള ഉന്നത പ്രതിനിധികള്‍ അടങ്ങുന്ന കമ്മീഷനാണ് വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. കമ്മീഷന്റെ നിര്‍ദ്ദേശം തൊഴില്‍ മന്ത്രാലയം നടപ്പിലാക്കണം.

Leave a Reply

Your email address will not be published. Required fields are marked *