ലുലുമാളിൽ കുട്ടികൾക്കായി ഫൺലാൻഡ്

കൊച്ചി: കുട്ടികൾക്കായി രാജ്യത്തിലെ ഏറ്റവും വലിയ സോഫ്റ്റ് പ്ലേ ഏരിയ ഒരുക്കി ലുലു ഫൺ ട്യൂറ. ഫൺലാൻഡ് ഒരുക്കിയിട്ടുള്ളത് കൊച്ചി ലുലുമാളിന്റെ മൂന്നാം നിലയിലാണ്. നടൻ അർജുൻ അശോകൻ ഉദ്ഘാടനം ചെയ്തു. നൂറിലധികം ഇനങ്ങളുള്ള ഗെയിം സോണാണ് ഇത്.
അതെസമയം രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്ന ഗെയിം ഏരിയയുമുണ്ട്. സൂപ്പർ ഫൺ ഏരിയയിൽ സ്പൈഡർ വെബ്, സ്ലൈഡുകൾ, ബാസ്കറ്റ് ബോൾ, സ്പേസ് ഷിപ്പ്, റോപ് ക്ലൈംബിങ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ലുലു ഫൺ ട്യൂറയുടെ ഗെയിം കാർഡ് ഉപയോഗിച്ച് ഫൺലാൻഡിൽ പ്രവേശിക്കാം.
ലുലു റീജനൽ ഡയറക്ടർ സാദിഖ് കാസിം, മീഡിയ ഹെഡ് എൻ. ബി.സ്വരാജ്, ഹൈപ്പർമാർക്കറ്റ്സ് ജനറൽ മാനേജർ സുധീഷ് നാ യർ, ലുലു ഫൺട്യൂറ ഇന്ത്യ ജനറൽ മാനേജർ അംബികാപതി, ലുലുമാൾ ജനറൽ മാനേജർ വി ഷ്ണ രഘുനാഥ്, ഓപറേഷൻ സ് മാനേജർ ഒ.സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.