September 6, 2025

യോനോ ആപ്പ് മുതൽ നെറ്റ് ബാങ്കിംഗ് വരെ തടസ്സപ്പെട്ടേക്കാം; എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

0
SBI-YONO

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്പ് ആയ യോനോ, ഇന്റർനെറ്റ് ബാങ്കിംഗ്, റീട്ടെയിൽ, മർച്ചന്റ്, യോനോ ലൈറ്റ്, സിഐഎൻബി, യോനോ ബിസിനസ് വെബ് & മൊബൈൽ ആപ്പ് എന്നിവ സെപ്റ്റംബർ 7 ന് തടസ്സപ്പെടും.

എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നത് പ്രകാരം, ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ ലൈറ്റ്, മറ്റ് സേവനങ്ങൾ എന്നിവ സെപ്റ്റംബർ 7 ന്, ഇന്ത്യൻ സമയം പുലർച്ചെ 1:20 നും 2:20 നും ഇടയിൽ, ഒരു മണിക്കൂർ നേരത്തേക്ക് ലഭ്യമാകില്ലെന്ന് പറയുന്നു. ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾക്കായാണ് സേവനങ്ങൾ നിർത്തിവെക്കുന്നത്. എന്നാൽ, ഈ സമയത്ത് യുപിഐ ലൈറ്റ്, എടിഎം എന്നിവയുടെ സേവനങ്ങൾ ലഭ്യമാകുമെന്ന് ബാങ്ക് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *