ഒറ്റ പ്ലാറ്റ്ഫോമില്‍ നിയമോപദേശം മുതല്‍ ജ്യോതിഷ സേവനം വരെ: സ്വിഗ്ഗി ‘യെല്ലോ’വിലേക്കുള്ള നീക്കത്തിൽ

സ്വിഗ്ഗി, ‘യെല്ലോ’ എന്ന പേരിൽ ഒരു പുതിയ സേവന വിപുലീകരണ ശ്രമത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. അടിയന്തര നിയമോപദേശമോ ജ്യോതിഷ സേവനമോ തേടുന്നവർക്ക്, ഇവയെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ തന്നെ ലഭ്യമാക്കാനാണ് സ്വിഗ്ഗിയുടെ പുതിയ പദ്ധതിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ‘യെല്ലോ’ എന്ന ഈ പുതിയ സേവനം സ്വിഗ്ഗിയുടെ പ്രധാന ആപ്പിലൂടെയോ അല്ലെങ്കിൽ, ഇൻസ്റ്റാമാർട്ട് പോലെ തന്നെ വേറെ ഒരു പ്രത്യേക ആപ്പായോ അവതരിപ്പിക്കുമെന്ന കാര്യം നിലവിൽ തീരുമാനിച്ചിട്ടില്ല. ഈ പ്ലാറ്റ്ഫോമിൽ അഭിഭാഷകർ, ജ്യോതിഷികൾ, തെറാപ്പിസ്റ്റുകൾ, ഫിറ്റ്നസ് പരിശീലകർ, ഡയറ്റീഷ്യൻമാർ എന്നിവരുടെ സേവനങ്ങളും ലഭ്യമാക്കും. അതേസമയം, ഉയർന്ന നിലവാരമുള്ള സംഗീത കച്ചേരികൾ, ഫോർമുല 1 റേസുകൾ, ആർട്ട് എക്സിബിഷനുകൾ പോലുള്ള ഇനങ്ങൾക്കുള്ള പ്രവേശനം നൽകുന്ന ‘റെയർ’ എന്ന പ്രീമിയം അംഗത്വ സേവനവും സ്വിഗ്ഗി പരീക്ഷിക്കുന്നുണ്ട്. നവംബർ 13-നാണ് സ്വിഗ്ഗി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്നത്, ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ കമ്പനിയ്ക്ക് സജീവ ശ്രദ്ധ ആകർഷിക്കുന്നു.സ്വിഗ്ഗിയുടെ പ്രധാന എതിരാളിയായ സൊമാറ്റോയും അതിനൊപ്പം സേവനങ്ങൾ വിപുലമാക്കാനൊരുങ്ങുകയാണ്. പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, ആശാരിമാർ എന്നിവരുടെ സേവനം ഉപയോഗിക്കാനുള്ള സൗകര്യം നൽകുകയാണ് സൊമാറ്റോയുടെ ശ്രമം. ഫിൻടെക് കമ്പനിയായ പേടിഎമ്മിന്റെ സിനിമ, ഇവന്റ് ടിക്കറ്റിംഗ് ബിസിനസ് ഏറ്റെടുക്കാനുള്ള 2048 കോടി രൂപയുടെ ഇടപാടിലൂടെ, സൊമാറ്റോ സിനിമാ ടിക്കറ്റ് ബുക്കിംഗിനും വിവിധ പരിപാടികൾക്കുള്ള ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിന് വഴിയൊരുക്കുകയാണ്.