July 6, 2025

നികുതി ആനുകൂല്യങ്ങള്‍ യുപിഎസിനും ബാധകമെന്ന് ധനമന്ത്രാലയം

0
tax-and-calculator

ദേശീയ പെന്‍ഷന്‍ സംവിധാനത്തിന് കീഴില്‍ ലഭ്യമായ എല്ലാ നികുതി ആനുകൂല്യങ്ങളും ഏകീകൃത പെന്‍ഷന്‍ പദ്ധതി എന്ന യുപിഎസിനും ബാധകമാകുമെന്ന് ധനകാര്യ മന്ത്രാലയം. ഇതോടെ രണ്ട് പദ്ധതികള്‍ക്കും ഒരേ ആനുകൂല്യങ്ങള്‍ ലഭിക്കും. ദേശീയ പെന്‍ഷന്‍ സംവിധാനത്തിന് കീഴില്‍ നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഏകീകൃത പെന്‍ഷന്‍ പദ്ധതിലേക്ക് മാറാനുള്ള ഒറ്റത്തവണ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളില്‍ ചേരുന്നവര്‍ക്കായി എന്‍പിഎസിന് കീഴിലുള്ള ഒരു ഓപ്ഷനായി ഈ വര്‍ഷം ആദ്യം ഏകീകൃത പെന്‍ഷന്‍ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന്, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും പുറപ്പെടുവിച്ചിരുന്നു. പുതിയ തീരുമാനം രണ്ട് പദ്ധതികള്‍ക്കും ഇടയില്‍ തുല്യത കൊണ്ടുവരികയും പരമ്പരാഗത എന്‍പിഎസിന് പകരം യുപിഎസ് തിരഞ്ഞെടുക്കുന്ന ജീവനക്കാര്‍ക്ക് അതേ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു..

Leave a Reply

Your email address will not be published. Required fields are marked *