തകരാർ; ആഡംബര കാറുകൾ തിരിച്ചു വിളിച്ച് മെഴ്‌സിഡസ് ബെൻസ്

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് ചില യൂണിറ്റുകൾ തിരിച്ചുവിളിച്ചു. മെയ്ബാക്ക് എസ്-ക്ലാസ് ആഡംബര സെഡാൻ കാറുകളിലെ ഇസിയു സോഫ്‌റ്റ്‌വെയർ തകരാറുകൾ കാരണമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള മൊത്തം 386 യൂണിറ്റുകളാണ് ഇപ്പോള്‍ തിരിച്ചു വിളിച്ചിരിക്കുന്നത്. ഈ കാറുകളുടെ ഇസിയു സോഫ്റ്റ്വെയറില്‍ ഉള്ള പിഴവുകള്‍ മൂലം എക്സ്ഹോസ്റ്റ് താപനില വര്‍ദ്ധിക്കുകയും അപകടസാധ്യത കൂടുകയും ചെയ്യും. ഇതുകൂടാതെ, എഞ്ചിന്‍ വയറിംഗ് ഹാര്‍നെസ്, കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍ തുടങ്ങിയ ഘടകങ്ങളും കേടായേക്കാം. ഇത് തീപിടുത്തത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.