ഇനി വിലകൂടിയ മദ്യം ചില്ലുകുപ്പികളില്‍ വിതരണം ചെയ്യും

തിരുവനന്തപുരം: 800 രൂപയ്ക്ക് മുകളിലുള്ള മദ്യം ഇനി ചില്ല് കുപ്പികളില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
എക്‌സൈസ് മന്ത്രി എം ബി രാജേഷ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.സംസ്ഥാനത്ത് പ്രതിവര്‍ഷം 70 കോടി മദ്യകുപ്പികളാണ് വിറ്റഴിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക് കുപ്പികളാണ്. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനമേര്‍പ്പെടുത്താനുള്ള തീരുമാനം ഉണ്ടായത്.
പ്ലാസ്റ്റിക് മദ്യ കുപ്പികള്‍ തിരിച്ചെടുക്കാന്‍ സംവിധാനവും ഏര്‍പ്പെടുത്തും. മദ്യം വാങ്ങുമ്പോള്‍ 20 രൂപ പ്ലാസ്റ്റിക് കുപ്പിക്ക് ഡെപ്പോസിറ്റ് തുകയായി ഈടാക്കുകയും ചെയ്യും ഈ കുപ്പി ബെവ്കോ ഔട്ട്ലെറ്റില്‍ തിരികെ നല്‍കിയാല്‍ 20 രൂപ തിരിച്ച് ലഭിക്കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തുക. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനുള്ള നടപടിയായാണ് ഇത് നടപ്പിലാക്കുക. ക്ലീന്‍ കേരളം കമ്പനിയുമായി ചേര്‍ന്ന് ഇതിന്റെ പൈലറ്റ് പദ്ധതി സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.