February 4, 2026

വ്യാപാര കരാറില്‍ ഒപ്പുവച്ച് യൂറോപ്യന്‍ യൂണിയനും അമേരിക്കയും

0
6886e1fd6e6b8-eu-us-sign-trade-deal-averting-a-potential-trade-war-283535720-16x9

വ്യാപാര കരാറില്‍ ഒപ്പുവച്ച് യൂറോപ്യന്‍ യൂണിയനും അമേരിക്കയും. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന യൂറോപ്യന്‍ ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം തീരുവ ചുമത്തും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല ഫോന്‍ദര്‍ ലയണും സ്‌കോട്ട്ലന്‍ഡില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് കരാറിൽ ധാരണയായത്.

യുറോപ്പ്യന്‍ യൂണിയന്‍ 600 ബില്യണിന്റെ നിക്ഷേപം അമേരിക്കയില്‍ നടത്തും. യുഎസ് ഉര്‍ജമേഖലയില്‍ 750 ബില്യണ്‍ ഡോളറിന്റെ കച്ചവടമാണ് യൂറോപ്പില്‍ നിന്ന് ട്രംപ് പ്രതീക്ഷിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ നിക്ഷേപവുമായി ബന്ധപ്പെട്ട ഉറപ്പുകളൊന്നും വരും വര്‍ഷങ്ങളില്‍ പാലിക്കുന്നില്ലെങ്കില്‍ ഭാവിയില്‍ താരിഫ് വര്‍ധിപ്പിക്കാനുള്ള അവകാശം അമേരിക്കയ്ക്ക് അനുവദിക്കുന്ന തരത്തിലാണ് ധാരണ ഉണ്ടാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *