ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചികയില്‍ ഒന്നാം സ്ഥാനത്ത് ഇലോണ്‍ മസ്ക്; ബില്‍ ഗേറ്റ്സ് ആദ്യ പത്തില്‍ നിന്ന് പുറത്ത്

ബ്ലൂം ബെർഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം, മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്സ് ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി.
നിലവില്‍ അദ്ദേഹം 124 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി 12-ാം സ്ഥാനത്താണ്. അതേസമയം, മൈക്രോസോഫ്റ്റിന്റെ മുൻ സിഇഒയും അദ്ദേഹത്തിന്റെ മുൻ സഹപ്രവർത്തകനുമായ സ്റ്റീവ് ബാല്‍മറിനെക്കാള്‍ വളരെ പുറകിലാണ് ഇപ്പോള്‍ ബില്‍ ഗേറ്റ്സിന്റെ സ്ഥാനം. അദ്ദേഹത്തിന്റെ ആസ്തിയില്‍ 30% ഇടിവ് ഒരാഴ്ചയ്ക്കുള്ളില്‍ സംഭവിച്ചതാണ് ഇതിന്റെ പ്രധാന കാരണം.
ബില്‍ ഗേറ്റ്സിന്റെ ആസ്തിയില്‍ 52 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാക്കാൻ പ്രധാനമായും കാരണം അദ്ദേഹം നടത്തിയ ജീവകാരുണ്യ സംഭാവനകള്‍ മൂലമാണ്. 175 ബില്യണ്‍ ഡോളറായിരുന്ന അദ്ദേഹത്തിന്റെ ആസ്തി ഒറ്റയടിക്ക് 124 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഗേറ്റ്സ് ഫൗണ്ടേഷന്റെ വെബ്സൈറ്റ് പ്രകാരം,60 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ വർഷം ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കായി ബില്‍ ഗേറ്റ്സും മുൻ ഭാര്യ മെലിൻഡ ഗേറ്റ്സും സംഭാവന ചെയ്തത്. 2045-ഓടെ 200 ബില്യണ്‍ ഡോളറിലധികം ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കായി ചെലവഴിക്കാനാണ് ഗേറ്റ്സ് പദ്ധതിയിടുന്നതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാകുന്നു.
ബ്ലൂംബെർഗിന്റെ പട്ടികയില്‍ 349 ബില്യണ്‍ ഡോളറുമായി ഇലോണ്‍ മസ്കാണ് ഒന്നാം സ്ഥാനത്ത്. 254 ബില്യണ്‍ ഡോളറുമായി മാർക്ക് സക്കർബർഗ് രണ്ടാം സ്ഥാനത്തും, 250 ബില്യണ്‍ ഡോളറുമായി ലാറി എലിസണ്‍ മൂന്നാം സ്ഥാനത്തുമാണ്.