June 8, 2025

വൈദ്യുതി നിരക്കിൽ വർധന വരുന്നു, ഉടൻ തീരുമാനം

0
images (1) (7)

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉയർത്തേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ഉപഭോക്താക്കൾക്ക് വലിയ ബാധ്യതയുണ്ടാകാതെ നിരക്ക് വർധന നടത്താനാണ് ശ്രമം. എന്നാൽ നിരക്ക് വർധന ഒഴിവാക്കാൻ മറ്റ് വഴികൾ നിലവിലില്ലെന്നും മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കും, പുതുക്കിയ നിരക്ക് ഈ ആഴ്ച തന്നെ പ്രഖ്യാപിക്കാനാണ് ലക്ഷ്യം. യൂണിറ്റിന് 10 പൈസ മുതൽ 20 പൈസ വരെ വർധനയാകും.

കേരളം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെങ്കിലും നിലവിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ ഉദ്ദേശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ 70 ശതമാനവും പുറത്തുനിന്നാണ് വാങ്ങുന്നത്. വൈദ്യുതി ഉൽപ്പാദനത്തിനുള്ള സാധ്യതകൾ കേരളത്തിൽ കൂടുതൽ ഉപയോഗപ്പെടുത്താൻ ശ്രമങ്ങൾ തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൈഡ്രൽ പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ കഴിയാത്തത് വലിയ തിരിച്ചടിയായെന്നും ഇവ പലതും പ്രതിഷേധങ്ങളാൽ തടയപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *