January 29, 2026

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

0
sensex-up-850-times-in-45-years-will-it-hit-the-100000-milestone-in-fy25

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ എട്ടു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 2.05 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 1,346 പോയിന്റിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെല്‍ മാത്രം വിപണി മൂല്യത്തില്‍ 55,652 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 11,96,700 കോടിയായാണ് കമ്പനിയുടെ വിപണി മൂല്യം ഉയര്‍ന്നത്.

റിലയന്‍സിന് വിപണി മൂല്യത്തില്‍ 54,941 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ടിസിഎസ് 40,757 കോടി, ഐസിഐസിഐ ബാങ്ക് 20,834 കോടി, എസ്ബിഐ 10,522 കോടി, ഇന്‍ഫോസിസ് 10,448 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. ബജാജ് ഫിനാന്‍സിന് വിപണി മൂല്യത്തില്‍ 30,147 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 9,266 കോടിയുടെ നഷ്ടം നേരിട്ട എല്‍ഐസിയുടെ വിപണി മൂല്യം 5,75,100 കോടിയായാണ് താഴ്ന്നത്. റിലയന്‍സ് തന്നെയാണ് വിപണി മൂല്യത്തില്‍ ഒന്നാമത് നില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *