‘തനി നാടൻ’ സാമ്പാറുമായി ഈസ്റ്റേൺ

‘
കൊച്ചി: ഓണസദ്യയൊരുക്കാൻ കായത്തിന്റെ അധിക രുചിയുമായി ‘തനി നാടൻ സാമ്പാറു’ മായി എത്തിയിരിക്കുകയാണ് ഈസ്റ്റേൺ. നിലവിലുള്ള സാമ്പാർ പൗഡറിന് പുറമേയാണ് ‘തനി നാടൻ സാമ്പാർ’ കൂടി വിപണിയിലെത്തുന്നത്. സാമ്പാർ പൗഡർ 100 ഗ്രാമിന് 51 രൂപയും ‘തനി നാടൻ സാമ്പാർ’ പൗഡറിന് 53 രൂപയുമാണ് വില.
ഈസ്റ്റേൺ ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫിസർ റോയ് കുളമാക്കൽ ഈനാസ്, ഇന്നവേഷൻ ഹെഡ് ശിവപ്രിയ ബാലഗോപാൽ, മാർക്കറ്റിങ് ജനറൽ മാനേജർ എമി തോമസ് തുടങ്ങിയവർ ചേർന്നാണ് പുതിയ ഉൽപന്നം അവതരിപ്പിച്ചത്. അതെസമയം “സാമ്പാർ പോര്’ എന്ന പേരിൽ പരസ്യ ചിത്രവും പുറത്തിറക്കി.