July 30, 2025

കേരള വിഭവങ്ങള്‍ക്കായി ഈസ്റ്റേണ്‍ ‘സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍’ പുറത്തിറക്കി

0
IMG-20250626-WA0006

കൊച്ചി : രാജ്യത്തെ പ്രമുഖ മസാല വിപണന കമ്പനിയായ ഈസ്റ്റേണ്‍, കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പ്രത്യേകമായി വികസിപ്പിച്ചെടുത്ത തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ‘സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍’ പുറത്തിറക്കി.കേരളത്തിലെ ഉപഭോക്താക്കള്‍ക്കിടയില്‍ ചുവന്ന മീന്‍ കറി, ഫിഷ് ഫ്രൈ, തന്തൂരി തുടങ്ങിയ വിഭവങ്ങള്‍ക്ക് ആകര്‍ഷകമായ നിറവും എന്നാല്‍ എരിവ് കുറഞ്ഞതുമായ മുളകുപൊടിക്ക് വലിയ ആവശ്യകതയുണ്ട്. മീന്‍ കറികള്‍ക്ക് നിറവും രുചിയും എരിവും ലഭിക്കാന്‍ വിവിധതരം മുളകുപൊടികള്‍ കൂട്ടിക്കലര്‍ത്തേണ്ടി വരുന്നത് പലപ്പോഴും സാധാരണമാണ്. ഈ പ്രശ്നത്തിന് പരിഹാരമെന്നോണം, ഈസ്റ്റേണ്‍ ‘സൂപ്പര്‍ കാശ്മീരി ചില്ലി പൗഡര്‍’ ഒറ്റ പാക്കില്‍ ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നു. കേരളത്തിലെ വിഭവങ്ങള്‍ക്ക് നിറവും രുചിയും ഒരുപോലെ ലഭിക്കുന്നതിന് ആവശ്യമായ ഉയര്‍ന്ന നിറവും കുറഞ്ഞ എരിവുമുള്ള ബ്യാദഗി മുളകുകള്‍ ശ്രദ്ധാപൂര്‍വ്വം ചേര്‍ത്താണ് ഈ പുതിയ ഉല്‍പ്പന്നം തയ്യാറാക്കിയിരിക്കുന്നതെന്ന് ഈസ്റ്റേണ്‍ സി ഇ ഓ ഗിരീഷ് നായര്‍ പറഞ്ഞു.ദശാബ്ദങ്ങളായി കേരളത്തിലെ അടുക്കളകളില്‍ നിറസാന്നിധ്യമാണ് ഈസ്റ്റേണ്‍ . കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഔട്ട്ലെറ്റുകളില്‍ 100 ഗ്രാം പാക്കിന് 58.50 രൂപയ്ക്കും 250 ഗ്രാം പാക്കിന് 146 രൂപയ്ക്കും ലഭ്യമാകും. സി ഇ ഒ ഗിരീഷ് നായര്‍, ഇന്നോവേഷന്‍സ് ഹെഡ് ശിവപ്രിയ ബാലഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ഉല്‍പ്പന്നം പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *