August 27, 2025

ഡബിൾ ഹോഴ്‌സിന്റെ പുതിയ ഗ്ലൂട്ടൻ ഫ്രീ ഇൻസ്‌റ്റൻ്റ് റൈസ് ഉപ്പുമാവ് പുറത്തിറങ്ങി

0
double-horse

കൊച്ചി: ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമാവ് പുറത്തിറക്കി ഡബിൾ ഹോഴ്സ‌്. മഞ്ഞിലാസ് ഗ്രൂപ്പിന്റെ ബ്രാൻഡായ ഡബിൾ ഹോഴ്സ‌്, ഏറ്റവും പുതിയ ഉൽപന്നമായ ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് റൈസ് ഉപ്പുമാവ് പുറത്തിറക്കി.

നടിയും ഡബിൾ ഹോഴ്സ‌് ബ്രാൻഡ് അംബാസഡറുമായ മമ്ത മോഹൻദാസും ഡബിൾ ഹോഴ്‌സ് ചെയർമാനും മാനേജിങ് ഡയറക്ട‌റുമായ വിനോദ് മഞ്ഞിലയും ചേർന്നാണ് ഉൽപന്നം അവതരിപ്പിച്ചത്.

പ്രീമിയം അരിയിൽ നിന്ന് പ്രിസർവേറ്റീവുകൾ ചേർക്കാതെ തയാറാക്കുന്ന ഗ്ലൂട്ടൻ ഫ്രീ 2 മിനിറ്റ് ഇൻസ്റ്റന്റ് ഉപ്പുമാവ് പോഷക സമൃദ്ധമാണെന്നും മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികൾക്കും വേഗമേറിയ ജീവിതശൈലിക്കും അനുയോജ്യമായ രീതിയിലാണ് തയാറാക്കിയിട്ടുള്ളതാണെന്നും കമ്പനി അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *