September 8, 2025

‘ഡിജി ഡോര്‍’ വീട്ടുനമ്പര്‍ ഡിജിറ്റലാകുന്നു

0
IMG_20241207_090614

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജി ഡോര്‍ പ്രാവര്‍ത്തികമാകുന്നതോടെ കേരളത്തിലെ ഓരോ വീടിനും കെട്ടിടത്തിനും പ്രത്യേകമായ ഡിജിറ്റല്‍ നമ്പര്‍ ലഭിക്കും. കെട്ടിടങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന സ്ഥിരം നമ്പറിന് ‘ഡിജി ഡോര്‍ പിന്‍’ എന്നു പേരായിരിക്കും. ഒന്‍പതോ പത്തോ അക്കങ്ങളുള്ള ഈ നമ്പറിൽ കെട്ടിടവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളും.

ഈ പുതിയ സംവിധാനത്തിലൂടെ ഓരോ ഫ്‌ളാറ്റ് അല്ലെങ്കില്‍ കെട്ടിടത്തിനും പ്രത്യേക ഡിജിറ്റല്‍ നമ്പര്‍ നല്‍കും. ഇന്റര്‍നെറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കെ-സ്മാര്‍ട്ട് എന്ന പ്ലാറ്റ്‌ഫോം വഴി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഈ സംവിധാനം നടപ്പിലാക്കും.

ഇത്തവണത്തെ തദ്ദേശവാര്‍ഡ് പുനര്‍നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ ഡിജി ഡോര്‍ പിന്‍ നല്‍കാനാകുമോയെന്നു പരിശോധിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

ഈ ഡിജിറ്റല്‍ നമ്പറില്‍ കെട്ടിടത്തിന്റെ ലൊക്കേഷന്‍, ഉടമസ്ഥന്‍റെ പേര്, വിലാസം, നികുതി വിവരങ്ങള്‍ എന്നിവയും അടങ്ങിയിരിക്കും. കൂടാതെ, ബാക്കിയുള്ള ഡാറ്റ ഒറ്റനായ ഉടമയ്ക്ക് മാത്രമായിരിക്കും ലഭ്യമാക്കുക. ഓരോ കെട്ടിടത്തിലും ഡിജി ഡോര്‍ നമ്പറും ക്യു.ആര്‍. കോഡും ചേര്‍ത്ത് ഗോള്‍ഡന്‍ നിറത്തിലുള്ള നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *