രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ കുറവ്

രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ കുറവ്. സജീവകേസുകള്‍ 7383 ആയി കുറഞ്ഞു. 24 മണിക്കൂറില്‍ 17 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 10 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ അഞ്ചു കോവിഡ് മരണം കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ തരംഗത്തില്‍ ഇതാദ്യമായാണ് രാജ്യത്തെ കോവിഡ് ആക്റ്റീവ് കേസുകളില്‍കുറവ് ഉണ്ടാകുന്നത്.
ഒറ്റ ദിവസം 17 കേസുകളുടെ കുറവാണ് ഉണ്ടായത്. ഡല്‍ഹിയില്‍ മൂന്നു മരണവും മഹാരാഷ്ട്രയില്‍ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചു മരിച്ചവരില്‍ 32 വയസ്സുള്ള യുവാവും ഉള്‍പ്പെടുന്നു. കേരളത്തിലും ആക്ടീവ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് 102 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.