ഡയറി ക്വീൻ ഇന്ത്യയിലേക്ക്

മുംബൈ: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡയറി ക്വീൻ (ഡിക്യൂ) എന്ന ഫാസ്റ്റ്ഫുഡ് ശൃംഖല ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ടുകള്‍.കെഎഫ്സി, പിസ ഹട്ട്, കോസ്റ്റ കോഫി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകള്‍ ഇന്ത്യയില്‍ നടത്തുന്ന ദേവയാനി ഇന്‍റർനാഷണല്‍ ആണ് ഡയറി ക്വീനിനെയും എത്തിക്കുക എന്നാണ് സൂചന. ഫാസ്റ്റ് ഫുഡ്, ഐസ്ക്രീം ശൃംഖലയായ ഡയറി ക്വീൻ പ്രമുഖ നിക്ഷേപകനും ബെർക്ക്ഷെയർ ഹാത്തവേയുടെ സിഇഒയുമായ വാറൻ ബഫറ്റിന്റെ നിയന്ത്രണത്തിലാണ് . 1940ല്‍ ആരംഭിച്ച ഡയറി ക്വീനിനെ 1997ല്‍ വാറൻ ബഫറ്റിന്‍റെ ബെർക്ക് ഷെയർ ഹാത്തവേ 585 മില്യണ്‍ ഡോളറിന് കാഷ് ആൻഡ് സ്റ്റോക്ക് ഡീലിലൂടെ ഏറ്റെടുക്കയായിരുന്നു.നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളില്‍ ഒന്നായ ഡയറി ക്വീനിന് 20 രാജ്യങ്ങളിലായി 7,700ഓളം സ്റ്റോറുകളുണ്ട്.