ക്രൂഡ് വില 90 ഡോളറാകുമെന്ന് പ്രവചനം

ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 90 ഡോളറാവുമെന്ന് മുന്നറിയിപ്പ്. എന്നാല്‍ ചരക്ക് നീക്കം ദീര്‍ഘകാലത്തേക്ക് തടസപ്പെടില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപെടുന്നു.
ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇറാന്‍ ഹോര്‍മുസ് കടലിടക്ക് അടക്കുമെന്ന ഭീഷണി മുഴക്കിയിരുന്നു. ഇത്തരത്തിലൊരു സംഭവം ഉണ്ടായാൽ നിലവില്‍ 70-80 ഡോളറില്‍ വ്യാപാരം നടക്കുന്ന ബ്രെന്റ് ക്രൂഡ് വില കുതിക്കുമെന്നാണ് സിറ്റി ഗ്രൂപ്പിലെ സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കിയത്.
ആന്റണി യുവന്‍, എറിക് ലീ തുടങ്ങിയവരുൾ പ്പെടെയുള്ള വിദഗ്ധര്‍ പറഞ്ഞത് അത്തരമൊരു സാഹചര്യം വലിയ ആഘാതം ലോക വിപണിയില്‍ സൃഷ്ടിക്കുമെന്നാണ്. ഇത് ആഗോള തലത്തില്‍ ഹ്രസ്വകാലത്തേക്കുള്ളതുമായ വിലക്കയറ്റത്തിന് കാരണമാകും.
വ്യാപാര പാത തടസപ്പെട്ടാല്‍പ്രതിദിനം മൂന്ന് ദശലക്ഷം ബാരല്‍ എണ്ണ വിതരണമാണ് നിലയ്ക്കുകയെന്നും ചരുക്കിപ്പറഞ്ഞാല്‍, ക്രൂഡോയില്‍ വിപണിക്ക് അടിയന്തിര പ്രതിസന്ധി ഇല്ലെങ്കിലും അനിശ്ചിതത്വങ്ങളുടെ കാര്‍മേഘങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന സൂചനയാണ് സിറ്റി ഗ്രൂപ്പ് നല്‍കുന്നത്.