ക്രെഡായ് കൊച്ചി പ്രോപ്പർട്ടി എക്സ്പോ ഇന്നുമുതൽ

കൊച്ചി: റിയൽ എസ്റ്റേറ്റ് മേളയായ ക്രെഡായ് കൊച്ചി പ്രോപ്പർട്ടി എക്സ്പോയ്ക്ക് കലൂർ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ ഇന്ന് തുടക്കം. രാവിലെ 10ന് കലക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ രാത്രി 8 വരെ നടക്കുന്ന എക്സ്പോയിൽ, പ്രമുഖ ബിൽഡർമാരുടെ 45-ൽപരം സ്റ്റാളുകളിലായി കൊച്ചിയുടെ വിവിധ മേഖലകളിലുള്ള ഇരുനൂറോളം പ്രോജക്ടുകൾ പ്രദർശിപ്പിക്കുന്നു.
അതെസമയം ഭവന വായ്പ സംബന്ധിച്ച വിവരങ്ങൾ അറിയാനുള്ള സൗകര്യവും എക്സ്പോയിൽ ഉണ്ട്. എച്ച്ഡിഎഫ്സി, സൗത്ത് ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക്, എസ്ബിഐ തുടങ്ങിയ പ്രമുഖ ബാങ്കുകളും എക്സ്പോയിൽ പങ്കെടുക്കുന്നു. 24ന് സമാപിക്കും.