July 8, 2025

ടിക് ടോക്കിന്റെ ആഗോള നിയന്ത്രണം ഏറ്റെടുക്കാൻ ഒറാക്കിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികൾ

0
images

ടിക് ടോക്കിന്റെ ആഗോള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ഒറാക്കിളും മൈക്രോസോഫ്റ്റ് ഉൾപ്പെടുന്ന നിക്ഷേപകരുടെ കൺസോർഷ്യം സജീവ ചര്‍ച്ചകൾ നടത്തുകയാണെന്ന് റിപ്പോർട്ട്. അമേരിക്കൻ സാന്നിധ്യം നിലനിര്‍ത്തുന്നതിനൊപ്പം ചൈനീസ് സ്വാധീനം കുറയ്ക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

ടിക് ടോക്കിന്റെ ചൈനീസ് മാതൃകമ്പനിയായ ബൈറ്റ്ഡാൻസ്, കരാറിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ ഓഹരി നിലനിർത്താൻ കഴിയുമെന്ന് കരുതപ്പെടുന്നു. എന്നാൽ ആപ്ലിക്കേഷന്റെ നിർണായക മേഖലകളായ അല്ഗോരിതം മാനേജ്മെന്റ്, ഡാറ്റാ ശേഖരണം, സോഫ്‌റ്റ്‌വെയർ അപ്ഡേറ്റുകൾ എന്നിവയുടെ മേൽനോട്ടം ഒറാക്കിളിന് ലഭിക്കാൻ സാധ്യതയുണ്ട്.

ടിക് ടോക്ക് ഏറ്റെടുക്കുന്നതിൽ താൽപ്പര്യമുള്ള മറ്റ് പ്രമുഖ പേരുകളിൽ ടെസ്ല സിഇഒ എലോൺ മസ്‌ക്, റിയൽ എസ്റ്റേറ്റ് രംഗത്തുനിന്നുള്ള ഫ്രാങ്ക് മക്കോർട്ട്, “ഷാർക്ക് ടാങ്ക്” ഹോസ്റ്റ് കെവിൻ ഒ’ലിയറി എന്നിവരും ഉൾപ്പെടുന്നു. ഈ നീക്കങ്ങളിൽ അമേരിക്കൻ കമ്പനികളുടെ പങ്കാളിത്തം മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമാണെന്ന വിലയിരുത്തലാണ് മുന്നോട്ട് വരുന്നത്. ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എല്ലിസൺ ഇത്തരം ഒരു കരാറിന് നേതൃത്വം നൽകണമെന്ന് ട്രംപ് നേരത്തേ മുന്നോട്ടുവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *