വാണിജ്യ സിലിണ്ടർ വില കുറഞ്ഞു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടർ വില കുറഞ്ഞു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 9 കിലോ സിലിണ്ടറിന് 51.50 പൈസയാണ് കുറച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 1,580 രൂപയായി. കൊച്ചിയില്‍ 1,587 രുപയാണ് പുതിയ വില. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 1,587 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. കഴിഞ്ഞ മാസവും എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില 33.50 രൂപ കുറച്ചിരുന്നു.
അടുത്തടുത്ത രണ്ട് മാസങ്ങളിലായി ആകെ 85 രൂപയുടെ കുറവാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ ഉണ്ടായത്. ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1580 രൂപയാണ്. ജുലൈയിലും ഓഗസ്റ്റിലും വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. ഓഗസ്റ്റില്‍ 58.50 രൂപയും ഓഗസ്റ്റില്‍ 33.50 രൂപയുമാണ് കുറച്ചത്.