ഓറൽ ഹെൽത്ത് മൂവ്‌മെന്റുമായി കോൾഗേറ്റ്

കൊച്ചി: ഇന്ത്യയുടെ ദന്താരോഗ്യ സ്കോർ പിന്നിലെന്ന് കണ്ടെത്തൽ. കോൾഗേറ്റ്-പാമോലിവ് (ഇന്ത്യ) 2024 നവംബറിൽ ആരംഭിച്ച “ഓറൽ ഹെൽത്ത് മൂവ്‌മെന്റ്” വഴി 4.5 ദശലക്ഷത്തിലധികം ഇന്ത്യക്കാരെ പരിശോധിച്ചതിൽ, രാജ്യത്തിന്റെ ശരാശരി ദന്താരോഗ്യ സ്കോർ 5-ൽ 2.6 ആണെന്ന് കണ്ടെത്തി.
50,000 ദന്തരോഗ വിദഗ്ധരുടെ സഹായത്തോടെ ഇന്ത്യൻ ഡെന്റൽ അസോസിയേഷനുമായി സഹകരിച്ച് സൗജന്യ ദന്ത പരിശോധനയും മറ്റും നൽകിയ ഈ പദ്ധതിയിലൂടെ, ദന്ത ശുചിത്വത്തെക്കുറിച്ചുള്ള അവബോധത്തിലെയും പ്രയോഗത്തിലെയും വലിയ വിടവ് നികത്താനാണ് ലക്ഷ്യമിട്ടത്.ഇന്ത്യയിൽ ഏകദേശം 100% ആളുകളും ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും, 90% ആളുകളുടെ പല്ലുകൾക്കും പ്രശ്നങ്ങളുണ്ട്.
എന്നാൽ 9% പേർ മാത്രമാണ് ദന്തരോഗ വിദഗ്ധരെ പതിവായി സന്ദർശിക്കുന്നത്. ഈ പദ്ധതിയിലൂടെ നടത്തിയ സ്ക്രീനിംഗിന് ശേഷം ആറിൽ ഒരാൾ ദന്ത പരിശോധനയ്ക്ക് വിധേയരായത്, പദ്ധതിയുടെ വിജയം വ്യക്തമാക്കുന്നു. ദിവസേന രണ്ടുതവണ പല്ല് തേക്കുക, കാപ്പിയും പഞ്ചസാര പാനീയങ്ങളും മിതമാക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പുകയില ഒഴിവാക്കുക തുടങ്ങിയ ശീലങ്ങൾ മെച്ചപ്പെട്ട ദന്താരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡാറ്റയിൽ നിന്ന് ലഭിച്ച പ്രധാന വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു.