സുരക്ഷാവീഴ്ച്ചയിൽ കോയിന്‍ ഡിസിഎക്‌സിന് 368 കോടി നഷ്ടം

വൻ സുരക്ഷാ വീഴ്ചയെ തുടർന്ന് ക്രിപ്റ്റോ കറൻസി ഇടപാട് കമ്പനിയായ കോയിൻ ഡിസിഎക്സിന് (CoinDCX) 368 കോടി രൂപയുടെ നഷ്ടമുണ്ടായി.
ലിക്വിഡിറ്റി പ്രൊവിഷനിങിനായി ഉപയോഗിക്കുന്ന ഇൻ്റേണല്‍ വാലറ്റുകളിലൊന്നിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. അതേസമയം, ഉപഭോക്തൃ ഫണ്ടുകളെയൊന്നും ബാധിച്ചിട്ടില്ലെന്ന് കമ്പനി അറിയിപ്പ് നൽകി.
സ്വന്തം നിലയ്ക്ക് മുഴുവന്‍ നഷ്ടവും കമ്പനി ഏറ്റെടുക്കുമെന്നും വാഗ്ദാനം ചെയ്തു. ട്രേഡിങ്, പിന്‍വലിക്കല്‍ തുടങ്ങിയവയുള്‍പ്പെടെ എല്ലാ സേവനങ്ങളും തടസ്സമില്ലാതെ തുടരുമെന്ന് സി ഇ ഒ സുമിത് ഗുപ്ത ഉറപ്പുനല്‍കി. ടൊര്‍ണാഡോ ക്യാഷ് വഴി മോഷ്ടിച്ച ഫണ്ടുകള്‍ മാറ്റുകയായിരുന്നു. ഇത് എക്‌സ്‌ചേഞ്ച് സുരക്ഷയെ കുറിച്ച് വലിയ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ പ്രതിരോധിക്കുന്നതിന് കോയിൻ ഡിസിഎക്സ് സൈബര്‍ സുരക്ഷാ വിദഗ്ധരുമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, ബഗ് ബൗണ്ടി ആരംഭിക്കുകയും ചെയ്തു. സുരക്ഷാവീഴ്ച പെട്ടെന്ന് തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്നും ഗുപ്ത വ്യക്തമാക്കി. മോഷണം നടന്ന അക്കൗണ്ട്, സിസ്റ്റത്തിന്റെ ബാക്കി ഭാഗങ്ങളില്‍ നിന്ന് വേർപെടുത്തിയാണ് നാശനഷ്ടങ്ങള്‍ പരിമിതപ്പെടുത്തിയത്.