August 4, 2025

വെളിച്ചെണ്ണയുടെ വില ഇനിയും കുറയും, ഓണത്തിന് സബ്‌സിഡി നിരക്കില്‍ വാങ്ങാം; ആശ്വാസ വാര്‍ത്തയുമായി മന്ത്രി

0
n6753546471754298629956c9acbae6c10b78530bfbc7028d33724bb60acd9ee20b25bbc2061a275f6ea7a8

വെളിച്ചെണ്ണ വില ഇനിയും കുറയുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഓണത്തിന് ഒരു കാര്‍ഡിന് സബ്‌സിഡി നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതെസമയം വിപണിയിലെ മോശം വെളിച്ചെണ്ണ കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.’വില്‍പ്പന വിലയിലുള്ള വെളിച്ചെണ്ണ കൊടുക്കുന്നതിന് പുറമെ വില കൂടുതലുള്ള വെളിച്ചെണ്ണയും വാങ്ങാന്‍ സാധിക്കും.

വില്ക്കുറവ് അതിനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണത്തിന് ഒരു കാര്‍ഡുകാരന് ഒരു കിലോ വെളിച്ചെണ്ണ സബ്‌സിഡി റേറ്റായ 349 രൂപയ്ക്ക് ലഭിക്കും. അതേ കാര്‍ഡുകാരന് ഓണത്തിന് മുന്നോടിയായി നാലാം തീയതി വരെ സബ്‌സിഡി നിരക്കില്‍ വീണ്ടും വാങ്ങിക്കാം,’ മന്ത്രി പറഞ്ഞു.യഥാര്‍ഥ വെളിച്ചെണ്ണയാണെന്ന ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ സപ്ലൈക്കോയില്‍ വെളിച്ചെണ്ണ വില്‍ക്കുകയുള്ളു എന്നും മന്ത്രി പറഞ്ഞു. അതേസമയം, സപ്ലൈകോയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *