വെളിച്ചെണ്ണ വില വീണ്ടും കുറയ്ക്കും: മന്ത്രി ജി.ആർ.അനിൽ
തിരുവനന്തപുരം: തിങ്കളാഴ്ച്ച മുതൽ സപ്ലൈകോയിലെ വെളിച്ചെണ്ണയ്ക്ക് വീണ്ടും വില കുറയ്ക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 339 രൂപയ്ക്ക് നൽകുന്ന ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില 319 ആയും 389 രൂപയ്ക്ക് നൽകുന്ന നോൺ സബ്‌സിഡി വെളിച്ചെണ്ണയുടെ വില 359 രൂപയായും കുറയ്ക്കും.
429 രൂപയ്ക്കാണ് കേരഫെഡിന്റെ വെളിച്ചെണ്ണ ഇപ്പോൾ ലഭിക്കുന്നത്. 419 രൂപയ്ക്ക് ഇതു കൊടുക്കാനാകും. തുവരപ്പരിപ്പും ചെറുപയറും ഉൾപ്പെടെയുള്ളവയ്ക്കും വില കുറയ്ക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
