വെളിച്ചെണ്ണ വില കുതിക്കുന്നു; ലിറ്ററിന് 350 രൂപയായി

തേങ്ങയുടെയും കൊപ്രയുടെയും വില കുതിച്ചുയരുമ്പോള്‍ പകച്ച് വെളിച്ചെണ്ണവിപണി. ദിവസംതോറും വിലകൂടുന്നത് ചെറുകിട വെളിച്ചെണ്ണമില്ലുകളെ പ്രതിസന്ധിയിലാക്കി. ഇത് മുതലെടുത്ത് മായംകലര്‍ന്ന വെളിച്ചെണ്ണയും വിപണിയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. തിങ്കളാഴ്ചത്തെ വെളിച്ചെണ്ണവില ലിറ്ററിന് 350 രൂപയാണ്.
ഒരുവര്‍ഷംകൊണ്ട് കൂടിയത് ഇരട്ടിയോളം. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 68 രൂപയും കൊപ്രവില ക്വിന്റലിന് 21,000 രൂപയും കടന്നതോടെ വെളിച്ചെണ്ണ ഉത്പാദകര്‍ക്ക് പ്രവര്‍ത്തനമൂലധനത്തില്‍ വലിയ വര്‍ധനവന്നു.