വൻ വിലക്കുറവിൽ വെളിച്ചെണ്ണ വിപണിയിലേക്ക്?

വെളിച്ചെണ്ണ വില കുറയുമോയെന്നത് ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്. ഓണത്തിന് വെളിച്ചെണ്ണ 300 രൂപയ്ക്ക് താഴെ വിലയില്‍ കിട്ടുമെന്ന വിവരമാണ് വിപണിയില്‍ നിന്നെത്തുന്നത്. തേങ്ങയുടെയും കൊപ്രയുടെയും വില താഴാന്‍ തുടങ്ങിയതാണ് ഇതിന് കാരണം.തേങ്ങയുടെ വില നിലവില്‍ 60 നും 65 നും ഇടയിലാണ്.
പച്ചത്തേങ്ങയുടെ മൊത്തവിലയ്ക്ക് ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 15 രൂപയോളമാണ്.തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ തേങ്ങയുടെ ഉത്പാദനം വര്‍ധിച്ചതും വിലയിടിയുന്നതിന് കാരണമായി. തേങ്ങ വില കുറഞ്ഞതോടെ വെളിച്ചെണ്ണ വിലയും കുറയും. ഓണമാകുമ്പോഴേക്ക് 300 രൂപയില്‍ താഴെയാകും വിലയെന്ന് പ്രതീക്ഷിക്കാം.