July 31, 2025

ആഡംബര കപ്പല്‍ നിര്‍മാണ കരാർ കൊച്ചിൻ ഷിപ്പ്യാർഡിന്

0
n6698587431750832717208d02e1b58d3498fa4d8de4d77eaeed3f6e3e3c035410767385c9a4929ee92e635

കൊച്ചി: ബ്രഹ്മപുത്ര നദിയില്‍ സർവീസ് നടത്തുന്നതിനായി രണ്ട് ആഡംബര റിവർ ക്രൂയിസ് കപ്പലുകളുടെ നിർമാണത്തിനുള്ള കരാർ കൊച്ചിൻ ഷി‌പ്പ്‌യാർഡ് ലിമിറ്റഡിന്.ഇതുസംബന്ധിച്ച്‌ കപ്പല്‍ശാലയുടെ ഉപസ്ഥാപനമായ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡുമായി (ഹൂഗ്ലി സിഎസ്‌എല്‍) ആഡംബര റിവർ ക്രൂയിസ് ഓപ്പറേറ്ററായ അന്താര റിവർ ക്രൂയിസസ് (ഹെറിറ്റേജ് റിവർ ജേർണീസ് പ്രൈവറ്റ് ലിമിറ്റഡ്) നിർമാണ കരാർ ഒപ്പുവച്ചു.ആദ്യ കപ്പല്‍ നിർമാണത്തിനുള്ള കരാറിലും രണ്ടാമത്തേതിനായുള്ള ലെറ്റർ ഓഫ് ഇൻഡന്‍റിലുമാണ് ഹൂഗ്ലി സിഎസ്‌എല്‍ സിഇഒ സനില്‍ പീറ്ററും അന്താര റിവർ ക്രൂയിസസ് സ്ഥാപകനും ചെയർമാനുമായ രാജ് സിംഗും ഒപ്പുവച്ചത്.കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഗംഗ, പത്മ, ബ്രഹ്മപുത്ര നദികളിലൂടെയുള്ള വിനോദ യാത്രകള്‍ക്കു പേരുകേട്ടതാണ് അന്താര റിവർ ക്രൂയിസസ്.

Leave a Reply

Your email address will not be published. Required fields are marked *