ചൈനയുടെ അപൂര്‍വ ധാതുക്കളുടെ ഇറക്കുമതി നിയന്ത്രണം; ഇന്ത്യൻ വാഹന നിർമാണ മേഖല ആശങ്കയിൽ

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായം കൂടുതല്‍ പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്. ഇവി വാഹന നിര്‍മ്മാണത്തില്‍ അവിഭാജ്യഘടകമായ അപൂര്‍വ ധാതുക്കളുടെ ഇറക്കുമതി സംബന്ധിച്ച് ഇതുവരെ തീരുമാനമാകാത്തത് കാരണമാണിത് . ചൈനയില്‍നിന്നാണ് അപൂര്‍വ ധാതുക്കള്‍ ഇറക്കുമതി ചെയ്യുന്നത് . എന്നാല്‍ ഇതിന് ബെയ്ജിംഗ് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചിട്ടില്ല.റെയര്‍ എര്‍ത്ത് മാഗ്നറ്റുകളുടെ ഇറക്കുമതി വേഗത്തിലാക്കാന്‍ ചൈന സന്ദര്‍ശിക്കാനിരിക്കുകയാണ് ഇന്ത്യന്‍ ഓട്ടോ വ്യവസായ പ്രതിനിധികള്‍ .മീറ്റിംഗുകള്‍ക്കായി ചൈനീസ് വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് ഔദ്യോഗിക അനുമതിക്കായി കാത്തിരിക്കുകയാണ് പ്രതിനിധി സംഘം. ഇതിന് ബെയ്ജിംഗ് അനുമതി നല്‍കിയിട്ടില്ലെന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.ഈ വിഷയത്തില്‍ ചൈനയുമായി ചർച്ച നടക്കാൻ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. അവശ്യ ഇറക്കുമതികള്‍ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ടെന്ന് വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ പറഞ്ഞു.അതേസമയം ബദല്‍ വിതരണ ശൃംഖലകള്‍ നിര്‍മ്മിക്കാനും ചൈനീസ് വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ബിസിനസുകള്‍ക്ക് വിശ്വസനീയ പങ്കാളിയായി ഇന്ത്യ സ്വയം നിലകൊള്ളാനും ലക്ഷ്യമിടുന്നു.