June 8, 2025

ചാറ്റ് ജി.പി.ടി. ഇന്ത്യയില്‍ ഡേറ്റാ സെന്റര്‍ തുടങ്ങുന്നു

0
samsung-chatgpt_1200x630xt

മുംബൈ: ഇന്ത്യയില്‍ ഡേറ്റാ സെന്റര്‍ തുടങ്ങാന്‍ പദ്ധതിയുമായി നിര്‍മിതബുദ്ധി പ്ലാറ്റ്‌ഫോമായ ഓപ്പണ്‍ എ.ഐ.യുടെ മാതൃകമ്പനിയായ ചാറ്റ് ജി.പി.ടി. ഇന്ത്യയിൽ ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

കൂടാതെ ഇന്ത്യയിൽ നിർമിതബുദ്ധി ടൂളുകള്‍ക്ക് ആവശ്യം വര്‍ധിക്കുന്നതും ഡേറ്റാ സെന്റര്‍ ഒരുക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.ഇന്ത്യക്കാരുടെ വിവരങ്ങള്‍ക്കൊപ്പം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളും ഈ ഡേറ്റാ സെന്റര്‍ വഴി കൈകാര്യംചെയ്യാനാണ് കമ്പനിയുടെ ലക്ഷ്യം.

ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഡേറ്റാ സെന്ററുള്ള കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നതായാണ് സൂചന. അതേസമയം, എന്നുമുതല്‍ ഇതു നടപ്പാകുമെന്നതില്‍ തീരുമാനമായിട്ടില്ല. ഓപ്പണ്‍ എ.ഐ.ക്ക് നിലവില്‍ ഇന്ത്യയില്‍ ഓഫീസില്ല. ടെക്‌സസിലാണ് കമ്പനിയുടെ പ്രധാന ഡേറ്റാ സെന്ററുകളുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *