മഞ്ഞളിന് കേന്ദ്ര സബ്‌സിഡി ഉടന്‍

കോട്ടയം: മഞ്ഞള്‍ ബോര്‍ഡ് നിലവില്‍ വന്നതോടെ മഞ്ഞളിനും മഞ്ഞള്‍ ഉത്പന്നങ്ങള്‍ക്കും വിലയും നിലയും വർദ്ധിച്ചേക്കും.മഞ്ഞളിന് മരുന്ന്, സോപ്പ്, പാനീയം തുടങ്ങിവയില്‍ ഡിമാന്‍ഡ് ഉയരുന്ന പശ്ചാത്തലത്തില്‍ മഞ്ഞള്‍ കൃഷിക്ക് വ്യാപനം നല്‍കുകയാണ് ലക്ഷ്യം.വിദേശവിപണിയിലും മഞ്ഞളിന് ഡിമാൻറ് ഏറുകയാണ്. ആഗോളതലത്തില്‍ ഇന്ത്യയിലാണ് മഞ്ഞള്‍ കൃഷിയുടെ 70 ശതമാനവും .നാഷണല്‍ ടര്‍മറിക് ബോര്‍ഡ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലാണ് .ബോര്‍ഡിന്റെ ആസ്ഥാനം തെലങ്കാനയിലെ നിസാമാബാദിലാണെങ്കിലും കൊച്ചി സ്‌പൈസസ് ബോര്‍ഡില്‍ പ്രാദേശിക ഓഫീസ് പ്രവര്‍ത്തിക്കും.കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ്, മേഘാലയ ഉള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ കൃഷിക്ക് മഞ്ഞള്‍ ബോര്‍ഡ് സഹായം നല്‍കും. ഇതിനു പുറമേ ഗവേഷണം, വികസനം, മൂല്യവര്‍ധന എന്നിവയില്‍ ബോര്‍ഡ് സഹായിക്കും.കേരളത്തില്‍ നിലവില്‍ 2300 ഹെക്ടറില്‍ മഞ്ഞള്‍ കൃഷിയുണ്ട്. കേരളത്തിലെ ഉത്പാദനം 6653 ടണ്‍. കഴിഞ്ഞവര്‍ഷം ദേശീയതലത്തില്‍ 1.62 ലക്ഷം ടണ്‍ മഞ്ഞളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുമാണു കയറ്റി അയച്ചത്.