“മാറ്റത്തെ ആഘോഷിക്കുക”; പുതിയ ബ്രാന്‍ഡ് ഐഡന്‍റിറ്റിയുമായി ബട്ടര്‍ഫ്ലൈ

കൊച്ചി:പുതിയ ബ്രാന്‍ഡ് ഐഡന്‍റിറ്റി അവതരിപ്പിച്ച് ബട്ടർഫ്ലൈ. ‘മാറ്റത്തെ ആഘോഷിക്കുക’ എന്ന പുതുക്കിയ ആശയവുമായിയാണ് ബട്ടർഫ്ലൈയുടെ കടന്നുവരവ്.പുതിയ ലോഗോയിലെ വിരലടയാളത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് ചിത്രശലഭത്തിന്‍റെ ചിറകുകളില്‍ മനോഹരമായി ലയിക്കുന്നത് ബ്രാന്‍ഡിന്‍റെ കാതലായ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.40 വര്‍ഷത്തിലേറെയായി മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ മുതല്‍ കുക്ക്‌ടോപ്പുകള്‍ വരെയുള്ള ബട്ടർഫ്ലൈ ഉത്പന്നങ്ങള്‍ വിപണിയിലുണ്ട്.