March 24, 2026

Automobile

പുതിയ മിനി കൂപ്പർ എസ് ജെസിഡബ്ല്യു പാക്ക്; ഭംഗിയും ശക്തിയും ഒന്നിക്കുന്നു

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025-ൽ മിനി കൂപ്പർ എസ് ജെസിഡബ്ല്യു പാക്ക് വിപണിയിലിറക്കി. സ്പോർടി റേസിംഗ് ഡിസൈനും ബ്രിട്ടീഷ് സ്റ്റൈലിന്റെ സവിശേഷതകളും കോർത്തിണക്കിയ ഈ മോഡൽ...

ഹ്യൂണ്ടായ് i20; വെറും ഒരു ലക്ഷം രൂപ ഡൗൺ പേയ്‌മെന്റിൽ നിങ്ങളുടെ സ്വന്തമാക്കാം!

ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ നിരവധി കാറുകൾ ലഭ്യമാണ്. എന്നാൽ കുറവ് ബജറ്റ് ഉള്ളവർക്ക് ഇവയിൽ നിന്ന് ഒരു കാർ തിരഞ്ഞെടുക്കുന്നത് വെല്ലുവിളിയായിരിക്കാം. എന്നാൽ കുറഞ്ഞ ബജറ്റിൽ മികച്ച...

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒറ്റ ചാർജിൽ; കിയയുടെ പുതിയ ഇവി6 ഇന്ത്യയിൽ അവതരിപ്പിച്ചു

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025-ൽ കിയ ഇന്ത്യ തങ്ങളുടെ പുതിയ ഇലക്ട്രിക് മോഡൽ ഇവി6 അവതരിപ്പിച്ചു. ഇന്നുമുതൽ ബുക്കിംഗ് ആരംഭിക്കുന്നതായി കമ്പനി അറിയിച്ചു. ആധുനിക ടെക്‌നോളജിയുമായുള്ള...

രാജ്യത്തെ ആദ്യ സോളാർ കാർ; ‘വേവ് ഇവാ’ ഇന്ത്യൻ വിപണിയിൽ

കാർ വ്യവസായത്തിൽ പുതിയ അധ്യായം കുറിച്ച് ഇന്ത്യയിൽ ആദ്യത്തെ സോളാർ കാറായ 'വേവ് ഇവാ' പുറത്തിറങ്ങി. ഡൽഹിയിൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025-ൽ പൂനെയിലെ...

ഡിപ്ലോസ് മാക്സ് പുറത്തിറക്കി ന്യൂമെറോസ് മോട്ടോഴ്സ്

  കൊച്ചി: തദ്ദേശീയ വൈദ്യുത വാഹനങ്ങളില്‍ വൈദഗ്ധ്യം നേടിയ ഒറിജിനല്‍ എക്വിപ്മെന്‍റ് മാനുഫാക്ച്ചറര്‍ കമ്പനിയായ ന്യൂമെറോസ് മോട്ടോഴ്സ് മള്‍ട്ടിപര്‍പ്പസ് ഇ-സ്കൂട്ടറായ ഡിപ്ലോസ് മാക്സ് അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025ലാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്.  ഇതോടൊപ്പം ഇന്ത്യയിലെ ആദ്യത്തെ ബൈക്ക്-സ്കൂട്ടര്‍ ക്രോസ്ഓവര്‍ പ്ലാറ്റ്ഫോമും കമ്പനി അനാവരണം ചെയ്തിട്ടുണ്ട്. ഒരു കുടുംബത്തിന് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന തരത്തിലാണ് ഡിപ്ലോസ് മാക്സിന്‍റെ രൂപകല്‍പന. നൂതന എഞ്ചിനീയറിങ് ഉപയോഗിച്ച് നിര്‍മിച്ച ഡിപ്ലോസ് പ്ലാറ്റ്ഫോം ഇതിനകം 13.9 ദശലക്ഷത്തിലധികം കിലോമീറ്ററുകള്‍ ഉള്‍ക്കൊള്ളുന്ന വിവിധ ഭൂപ്രദേശങ്ങളില്‍ അസാധാരണമായ പ്രകടനം ഉറപ്പാക്കിയിട്ടുണ്ട്. 3-4 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാവും. 63 കിലോമീറ്റര്‍ ഉയര്‍ന്ന വേഗതക്കൊപ്പം, 140 കിലോമീറ്റര്‍ ഐഡിസി റേഞ്ചും ഡിപ്ലോസ് മാക്സ് നല്‍കുന്നു. സുരക്ഷ, വിശ്വാസ്യത, ദൃഢത എന്നീ മൂന്ന് തത്വങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഡിപ്ലോസ് മാക്സ് എത്തുന്നത്. മികച്ച സുരക്ഷക്കായി ഡ്യുവല്‍ ഡിസ്ക് ബ്രേക്കുകള്‍, എല്‍ഇഡി ലൈറ്റിങ്, തെഫ്റ്റ് അലേര്‍ട്ട്, ജിയോഫെന്‍സിങ്, വെഹിക്കിള്‍ ട്രാക്കിങ് തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുസ്ഥിരമായ ദീര്‍ഘകാല പ്രകടനം മുന്നില്‍ കണ്ടാണ് വാഹനത്തിലെ ചേസിസ്, ബാറ്ററി, മോട്ടോര്‍, കണ്‍ട്രോളര്‍ തുടങ്ങിയവ രൂപകല്‍പന ചെയ്തിരിക്കുന്നത്. കരുത്തുറ്റ ചതുരാകൃതിയിലുള്ള ചേസിസും, വീതിയേറിയ ടയറുകളും മികച്ച ഗ്രിപ്പും ദീര്‍ഘകാല ഉപയോഗവും ഉറപ്പാക്കും. 16 ഇഞ്ച് ടയറുകള്‍ ഏത് റോഡ് സാഹചര്യങ്ങളിലും മികച്ച യാത്രാ സൗകര്യം നല്‍കുന്നു. സുരക്ഷിതവും വിശ്വസനീയവും മോടിയുള്ളതുമായ ഒരു ഇന്ത്യന്‍ നിര്‍മിത വാഹനം വിതരണം ചെയ്യുന്നതിലൂടെ തങ്ങളുടെ ഉപയോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് ന്യൂമെറോസ് മോട്ടോഴ്സിന്‍റെ സ്ഥാപകനും സിഇഒയുമായ ശ്രേയസ് ഷിബുലാല്‍ പറഞ്ഞു. നവീകരണത്തിനും സുരക്ഷയ്ക്കുമുള്ള തങ്ങളുടെ സമര്‍പ്പണമാണ് ഡിപ്ലോസ് പ്ലാറ്റ്ഫോം. നഗരഗതാഗതത്തിന്‍റെ ഭാവി പുനര്‍നിര്‍വചിക്കുന്നതിന് പ്രായോഗിക രൂപകല്‍പനയുമായി നൂതന സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെ ഈ അവതരണം അടിവരയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുവപ്പ്, നീല, വെളുപ്പ് എന്നീ നിറങ്ങളില്‍ ഡിപ്ലോസ് മാക്സ് ലഭ്യമാവും.  നിലവില്‍ 14 നഗരങ്ങളിലാണ് ന്യൂമെറോസ് മോട്ടോഴ്സിന്‍റെ പ്രവര്‍ത്തനം. 2025-26 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനത്തോടെ 170 ഡീലര്‍മാരെ ഉള്‍പ്പെടുത്താന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. പിഎം ഇ-ഡ്രൈവ് സ്കീം ഉള്‍പ്പെടെ 1,09,999 രൂപയാണ് ബെംഗളൂരു എക്സ്ഷോറൂം വില. 

വാഹനങ്ങളുടെ ഉത്സവത്തിന് തുടക്കമായി; ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഉത്സവമായ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‍കരി, പിയൂഷ് ഗോയൽ,...

ഭാരത് എന്‍ക്യാപിന്റെ സുരക്ഷാ റേറ്റിങില്‍ ചരിത്രം സൃഷ്ടിച്ച് മഹീന്ദ്ര ബിഇ 6, എക്സ്ഇവി 9ഇ വാഹനങ്ങള്‍

കൊച്ചി: ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമില്‍ (ഭാരത് എന്‍ക്യാപ്) മഹീന്ദ്രയുടെ മുന്‍നിര ഇലക്ട്രിക് ഒറിജിന്‍ ഇ-എസ്യുവികളായ ബിഇ 6, എക്സ്ഇവി 9ഇ വാഹനങ്ങള്‍ 5 സ്റ്റാര്‍...

ലോകത്തിലെ ആദ്യ സിഎൻജി സ്കൂട്ടർ ! അവതരിപ്പിക്കാനൊരുങ്ങി ടിവിഎസ്

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025-ന്റെ കൗണ്ടൗൺ ആരംഭിച്ചിരിക്കുകയാണ്. നിരവധി പ്രമുഖ കമ്പനികൾ ഈ മേളയിൽ തങ്ങളുടെ പുതുമകളുമായി എത്തുന്നതിനുള്ള ഒരുക്കത്തിലാണ്. ടിവിഎസ് മോട്ടോറും ഇതിൽ ഒരാളാണ്....

ഹ്യുണ്ടായി ട്യൂസൺ എസ്‌യുവിയുടെ വില ഉയർന്നു

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി, അവരുടെ പ്രീമിയം എസ്‌യുവി മോഡൽ ട്യൂസൺ 2025 പതിപ്പിന്റെ വില വർധിപ്പിച്ചു. പുതിയ വില വർധന 10,000 രൂപ മുതൽ...

ആഗോളതലത്തിൽ ഇലക്ട്രിക് വാഹന വിൽപ്പനയിലെ വളർച്ച തുടരുന്നു

2024-ൽ ഫുൾ ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപ്പന 17 ദശലക്ഷത്തിലധികം കാറുകൾ വിൽക്കപ്പെട്ടതോടെ ഒരു പുതിയ ഉയരത്തിൽ എത്തി. ഡിസംബറിൽ മിച്ചപ്പെട്ടതായി തുടര്‍ച്ചയായ നാലാമത്തെ റെക്കോർഡ്...