ആഗോള ഇടപാടുകളിൽ 10.98 ശതമാനം വർധനവുമായി കനറാ ബാങ്ക്

കൊച്ചി: കനറാ ബാങ്കിന്റെ ആഗോള ഇടപാടുകളിൽ 10.98 ശതമാനം വർധന.ആഗോള നിക്ഷേപം 9.92 ശതമാനവും ആകെ വാ യ്പ 12.42 ശതമാനവും അറ്റ ലാഭം 21.69 ശതമാന വും ഉയർന്നതായി ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയുള്ള പാദത്തിലെ സാമ്പത്തിക റിപ്പോർട്ട് വ്യ ക്തമാക്കുന്നു.അതെസമയം ആഗോള ഇടപാടുകൾ 25,63,984 കോടി രൂപയിലെത്തിയപ്പോൾ ആഗോള നിക്ഷേപം 14,67,655 കോടി രൂപയായി വർധിച്ചു. കൂടാതെ ആകെ വായ്‌പ 10,96,329 കോടിയിലെത്തി.
റിസ്‌ക് അസസ്മെന്റ് മോഡൽ (ആർഎഎം) 14.90 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി.ഭവന വായ്പയിൽ 13.92 ശതമാനത്തിന്റെയും വാഹന വായ്‌പയിൽ 22.09 ശതമാനത്തിന്റെയും വർ ധനയോടെ റീട്ടെയിൽ ക്രെഡിറ്റ് 33.92 ശതമാനം വളർച്ച നേടി. മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻ പിഎ) അനുപാതം ഇക്കാലയളവിൽ 2.69 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.