August 1, 2025

കാനഡക്ക് വീണ്ടും പണി; തീരുവ 25% ൽ നിന്ന് 35% ആയി വർദ്ധിപ്പിച്ച് ട്രംപ്

0
Trump Speech

President Donald Trump addresses a joint session of Congress at the Capitol in Washington, Tuesday, March 4, 2025. (AP Photo/Ben Curtis)

കാനഡയിൽ നിന്നുള്ള ചില ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവ 25% ൽ നിന്ന് 35% ആയി വർദ്ധിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്ക്ക് എതിരായ കാനഡയുടെ നടപടിയ്ക്ക് പിന്നാലെയാണ് പുതിയ നീക്കം. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

പുതിയ തീരുവ ഒഴിവാക്കാൻ മറ്റൊരു രാജ്യത്തേക്ക് കയറ്റിയയച്ച ശേഷം ആ രാജ്യം വഴി അമേരിക്കയിലേക്ക് കൊണ്ടു വരുന്ന ഉത്പന്നങ്ങൾക്ക് 40% വരെ അധിക നികുതി ഏർപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു. ഓഗസ്റ്റ് 1ന് മുൻപായി യുഎസുമായി വ്യാപാരക്കരാറിലേർപ്പെടാത്ത ഏത് രാജ്യത്തിനും വർദ്ധിച്ച തീരുവ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *