80 ദിന പ്ലാനുമായി ബി എസ് എൻ എല്‍, പ്രതിദിനം 2ജിബി ഡാറ്റ

കിടിലൻ പ്ലാനുമായി ബി എസ് എൻ എല്‍. മറ്റു മുൻനിര ടെലികോം കമ്പനികളൊന്നും തരാത്ത വാലിഡിറ്റിയിലും വിലക്കുറവിലും ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പ്ലാൻ ബി എസ് എൻ എല്‍ അവതരിപ്പിച്ചു.
80 ദിന പ്ലാൻ ആണ് നല്‍കുന്നത്.ഇത് പ്രീ പെയ്ഡ് പ്ലാന്‍ ആണ്. വിലയാകട്ടെ 500 രൂപയിലും താഴെയും. 2GB ഹൈ-സ്പീഡ് ഡാറ്റ പ്രതിദിനം ലഭിക്കും. ഈ പാക്കേജിന്റെ വില 485 രൂപ മാത്രമാണ്. അതായത് ദിവസം വെറും ആറ് രൂപ നിരക്കില്‍ അണ്‍ലിമിറ്റഡ് ടെലികോം സേവനങ്ങള്‍ സ്വന്തമാക്കാം. 80 ദിവസത്തേക്ക് 160 ജിബി ഇന്റര്‍നെറ്റ് ലഭിക്കും. ഹൈ സ്പീഡ് ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത 40 Kbps ആയി കുറയും.
ഇന്ത്യയിലെ ഏത് നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ ഈ പാക്കിലുടെ ലഭ്യമാണ്. ലോക്കല്‍, എസ് ടി ഡി കോളുകള്‍ ഉള്‍പ്പെടെയാണ്. റോമിങിലായിരിക്കുമ്പോള്‍ ഔട്ട്‌ഗോയിങ് സേവനങ്ങള്‍ ലഭിക്കുന്നതാണ്.