August 6, 2025

ബിഎസ്എൻഎൽ ഫ്രീഡം ഓഫർ അവതരിപ്പിച്ചു

0
bsnl1622025

കൊച്ചി: ഒരു രൂപയ്ക്ക് പരിധിയില്ലാത്ത വോയ്‌സ് കോളും 4ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്ന പ്രമോഷണൽ ഫ്രീഡം ഓഫർ അവതരിപ്പിച്ച് ബിഎസ്എൻഎൽ.

ഓഫറിൽ പുതിയ സിം കണക്‌ഷൻ എടുക്കുന്നവർക്ക് അൺലിമിറ്റഡ് ലോക്കൽ-നാഷണൽ വോയ്‌സ് കോളുകൾ, ദിവസേന 100 എസ്എംഎസ്, ദിവസേന 2ജിബി 4ജി ഡാറ്റ തുടങ്ങിയവയും ലഭിക്കും.

അതെസമയം പ്രതിദിന ഡാറ്റാപരിധി അവസാനിച്ചാൽ ഡാറ്റാവേഗം 40 കെബിപിഎസിലേക്കു ചുരുങ്ങും. പുതിയ ഉപഭോക്താക്കൾക്ക് മാത്രമാണ് ഓഫർ ലഭിക്കുക. ഓഫർ കാലാവധി ഈ മാസം 31 വരെയാണ്. ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ എണ്ണം കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ ഓഫർ.

Leave a Reply

Your email address will not be published. Required fields are marked *