ബിഎസ്‌എന്‍എല്‍; ഒരു രൂപക്ക് ഫ്രീഡം പ്രീപെയ്ഡ് പ്ലാൻ

കൊച്ചി: ഒരു രൂപക്ക് പുതിയ മൊബൈല്‍ കണക്ഷന്‍ നല്‍കുന്ന ഫ്രീഡം പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്‌എന്‍എല്‍.ഓഗസ്റ്റ് 31 വരെ ലഭ്യമാണ്. 30 ദിവസം കാലാവധിയുള്ള പ്ലാനില്‍ പരിധിയില്ലാത്ത കോളുകളും പ്രതിദിനം 2 ജിബി ഡാറ്റയും 100 എസ്‌എംഎസും ഇതിൽ ലഭിക്കും.
എല്ലാ പുതിയ പ്രീപെയ്ഡ് കണക്ഷനുകള്‍ക്കും മറ്റു സേവനദാതാക്കളില്‍ നിന്ന് നമ്പര്‍ പോര്‍ട്ട് ചെയ്യുന്നവര്‍ക്കും ഈ പ്ലാന്‍ ലഭിക്കും. ആകര്‍ഷകമായ മറ്റു വാര്‍ഷിക പ്ലാനുകളും ലഭ്യമാണെന്ന് ബിഎസ്‌എന്‍എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ. ഫ്രാന്‍സിസ് ജേക്കബ് വ്യക്തമാക്കി.