ബോയിംഗ് തൊഴിലാളികള്‍ പണിമുടക്കിലേക്ക്

യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ബോയിംഗ് തൊഴിലാളികള്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി പണിമുടക്കാന്‍ ഒരുങ്ങുന്നു. ഏകദേശം 3,200 തൊഴിലാളികള്‍ ബോയിംഗുമായുള്ള പരിഷ്‌കരിച്ച നാല് വര്‍ഷത്തെ തൊഴില്‍ കരാര്‍ നിരസിക്കാന്‍ വോട്ട് ചെയ്തതായി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് മെഷീനിസ്റ്റ്‌സ് ആന്‍ഡ് എയ്റോസ്പേസ് വര്‍ക്കേഴ്‌സ് യൂണിയന്‍ അറിയിച്ചു. ഏകദേശം മൂന്ന് പതിറ്റാണ്ടിനിടയിലെ സെന്റ് ലൂയിസ് ഏരിയ പ്രതിരോധ ഫാക്ടറികളില്‍ ആദ്യത്തെ പണിമുടക്കിനാണ് തൊഴിലാളികള്‍ തയ്യാറെടുക്കുന്നത്.
യൂണിയന്‍ അവസാനമായി പണിമുടക്കിയത് 1996 ലാണ്, പണിമുടക്ക് 99 ദിവസം നീണ്ടുനിന്നു. രണ്ടാം പാദത്തിലെ കണക്കനുസരിച്ച് കമ്പനിയുടെ വരുമാനത്തിന്റെ ഏകദേശം 30% സൃഷ്ടിക്കുന്ന ബോയിംഗിന്റെ പ്രതിരോധ, ബഹിരാകാശ വിഭാഗത്തില്‍ തൊഴില്‍ തര്‍ക്കം സാമ്പത്തിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഞായറാഴ്ച രാത്രി 11:59 ന് മുമ്പ് കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ 5,000 ഡോളര്‍ ഒപ്പിടല്‍ ബോണസ് പിന്‍വലിക്കുമെന്നും തൊഴിലാളികള്‍ക്ക് വീണ്ടും നല്‍കില്ലെന്നും ബോയിംഗ് തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.