ജോയ് ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’

കൊച്ചി: ജൂലൈ13 വരെ ജോയ് ആലുക്കാസ് ഷോറൂമുകളില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയർ’ ഫെസ്റ്റിവല്‍ നടക്കും. ഇതിന്റെ ഭാഗമായി ഗോള്‍ഡ്, ഡയമണ്ട്സ്, അണ്‍കട്ട് ഡയമണ്ട്സ്, പ്ലാറ്റിനം, സില്‍വർ, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ എന്നിവക്ക് പണിക്കൂലിയില്‍ ഫ്ലാറ്റ് 50 ശതമാനം കിഴിവ് ലഭിക്കും.പരമ്പരാഗത ഇന്ത്യൻ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയൻ, ടർക്കിഷ്, എത്നോ- മോഡേണ്‍ ശൈലിയിൽ ഉൾപ്പെടെ പത്തു ലക്ഷത്തിലധികം ആഭരണ ഡിസൈനുകള്‍ക്ക് ഓഫർ ലഭിക്കും. ഈ ഓഫർ ജോയ്‌ആലുക്കാസ് ഗ്രൂപ്പിന്‍റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.