സ്വര്‍ണവിലയില്‍ വൻ ഇടിവ്: പവന് 56,240 രൂപ, വെള്ളി വിലയും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 7,030 രൂപയും പവന് 560 രൂപ കുറഞ്ഞ് 56,240 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന്റെ വിലയും 60 രൂപ കുറഞ്ഞ് 5,810 രൂപയിലേക്ക് ഇടിഞ്ഞു.വെള്ളി വിലയും ഇടിവ് തുടരുന്നു. ഇന്നും 2 രൂപ കുറവുണ്ടായ വെള്ളിയുടെ വില ഗ്രാമിന് 96 രൂപയാണ്. **അന്താരാഷ്ട്ര സ്വർണ വിലയിൽ ഇടിവ്** അന്താരാഷ്ട്ര വിപണിയിലുള്ള സ്വർണ വിലയിടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഇന്നലെ 2,604 ഡോളർ വരെ കുറഞ്ഞിരുന്ന ഔൺസ് സ്വർണം ഇപ്പോൾ 2,616 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസിലെ മാന്ദ്യഭീതി കുറയുന്നതിനെ ചൊല്ലിയുള്ള റിപ്പോർട്ടുകളാണ് സ്വർണ വിലയിൽ ഇടിവുണ്ടാക്കിയത്. ഉപഭോക്തൃ വില സൂചികയും ഉത്പാദക വില സൂചികയും പുറത്തുവരുന്ന ഈ ആഴ്ചയാണ് സ്വർണ വിലയുടെ ഭാവി നിർണയിക്കുന്നത്. ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതോടെ വിലയിൽ വലിയ മാറ്റം വരാൻ സാധ്യത കുറവാണ്. അതേസമയം, ഇസ്രയേൽ-ലബനൻ യുദ്ധം അതിജീവനം എന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.