ജിയോയ്ക്ക് പിന്നാലെ ഭാരതി എയർടെലും; എൻട്രി ലെവൽ പ്ലാനുകൾ പിൻവലിച്ചു

മുംബൈ: റിലയൻസ് ജിയോയ്ക്ക് പിന്നാലെ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തങ്ങളുടെ അടിസ്ഥാന പ്ലാനുകൾ പിൻവലിച്ചു. ഇതോടെ ഉപഭോക്താക്കൾക്ക് മൊബൈൽ ഫോണുകളിൽ ഇന്റർനെറ്റ് ഡേറ്റകൾക്കായി കൂടുതൽ പണം ചെലവഴിക്കേണ്ടിവരും.
249 രൂപയുടെ എൻട്രി ലെവൽ പ്രീപെയ്‌ഡ് പ്ലാൻ കഴിഞ്ഞ ദിവസം റിലയൻസ് ജിയോ പിൻവലിച്ചിരുന്നു. പിന്നാലെ എയർടെല്ലും വോഡഫോൺ ഐഡിയയും സമാന നീക്കം നടത്തി.ഒരു ഉപയോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (ആവറേജ് റെവന്യൂ പെർ യൂസർ- എആർപിയു) കൂട്ടാനും കമ്പനികൾ ലക്ഷ്യമിടുന്നു.