മദ്യവിൽപന ഓൺലൈനാക്കാൻ സർക്കാരിനെ സമീപിച്ച് ബെവ്കോ

തിരുവനന്തപുരം: മദ്യവിൽപ്പന ഓൺലൈൻ ആക്കാൻ സർക്കാരിനെ സമീപിച്ച് ബെവ്‌കോ. സ്വിഗ്ഗി പോലുള്ള ഓൺലൈൻ ഡെലിവറി ആപ്പുകൾ വഴി മദ്യം വീട്ടുപ്പടിക്കലെത്തുന്ന സൗകര്യമൊരുക്കുന്ന പുതിയ അപേക്ഷയാണ് ബെവ്കോ സർക്കാരിനു മുന്നിൽ വെച്ചിരിക്കുന്നത്. വിപണിയെപ്പറ്റി പഠനം നടത്തിയതിനുശേഷമാണ് ബെവ്കോ ശുപാർശ സർക്കാരിനു മുന്നിൽ വെച്ചിരിക്കുന്നത്.
ഓൺലൈൻ ഫുഡ് ഡെലിവറി കമ്പിനിയായ സ്വിഗ്ഗി പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചതായും അപേക്ഷയിൽ പറയുന്നു. തിരക്ക് ഒഴിവാക്കാൻ ഓൺലൈൻ ഡെലിവറിയിലൂടെ ആകുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടൽ. ആപ്പുകൾ വഴി മദ്യം വാങ്ങുന്നത് 23- വയസ്സിനു മുകളിലുള്ളവരാണോ എന്ന് ഉറപ്പുവരുത്തുമെന്നും ബെവ്കോ വ്യക്തമാക്കിയിട്ടുണ്ട്.