July 23, 2025

മെയ്ഡ് ഇന്‍ ഇന്ത്യ ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ബിഇഎംഎല്ലിന്

0
bullet-train

മെയ്ഡ് ഇന്‍ ഇന്ത്യ ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത് ബിഇഎംഎല്‍ (BEML). 250 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകുന്ന രണ്ട് അതിവേഗ ട്രെയിനുകള്‍ രൂപകല്പന ചെയ്ത് നിര്‍മ്മിക്കുന്നതിനുള്ള കരാറാണ് നല്‍കിയത്. പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്‍ ഇതിന് മുമ്പ് തദ്ദേശീയമായി ഇത്രയും വലിയ പ്രോജക്റ്റുകള്‍ ഏറ്റെടുത്തിട്ടില്ല. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ICF) ആണ് ഈ കരാര്‍ നല്‍കിയത്.

ഓരോ ട്രെയിനിന്റെയും വില 27.86 കോടി രൂപയുമാണ്, മൊത്തം കരാര്‍ മൂല്യം 866.87 കോടി രൂപയുമാണ്. ഇതില്‍ രൂപകല്പന ചെലവുകള്‍, വികസന ചെലവുകള്‍, വിവിധ ഉപകരണങ്ങള്‍, ടെസ്റ്റിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവയുടെ ചിലവുകള്‍ ഉള്‍പ്പെടുന്നു. ഭാവിയില്‍ എല്ലാ അതിവേഗ റെയില്‍ പ്രോജക്റ്റുകള്‍ക്കും ഇത് ഉപയോഗപ്രദമായേക്കും.

ഈ പ്രോജക്റ്റ് ഇന്ത്യയിലെ അതിവേഗ റെയില്‍ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലായി മാറും. ബിഎംഎല്ലിന്റെ ബെംഗളൂരുവിലുള്ള റെയില്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിക്കുന്ന ഈ സെറ്റുകള്‍ 2026 അവസാനത്തോടെ വിതരണം ചെയ്യുന്നതാണ്. ട്രെയിനുകള്‍ പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തതും, ചാരിയിരിക്കുന്ന, തിരിയാവുന്ന സീറ്റുകളും, യാത്രക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങളും, ഇന്‍ഫോടെയ്ന്മെന്റ് സംവിധാനങ്ങളും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *