മെഗാ ക്യാമ്പ് സംഘടിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ

പാലക്കാട്: ഇന്ത്യയിലെ മുൻനിര പൊതുമേഖലാബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ പാലക്കാട് ജില്ലയിൽ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.കേന്ദ്ര ധനമന്ത്രാലയത്തിൻ്റെ ഭാഗമായ ധനകാര്യ സേവന വകുപ്പ് തുടങ്ങിയ ദേശവ്യാപക സാച്ചുറേഷൻ കാമ്പയിൻ്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്.ഗ്രാമപഞ്ചായത്ത്, നഗര പ്രാദേശിക ഭരണ സ്ഥാപനങ്ങൾ എന്നീ തലങ്ങളിൽ ധനകാര്യ ഉൾപ്പെടുത്തലും സാമൂഹ്യസുരക്ഷാ പദ്ധതികളും 100 ശതമാനം കൈവരിക്കുകയെന്നതാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ക്യാമ്പയിൻ 30 വരെ നീണ്ടുനിൽക്കും.