ബാങ്ക് ഓഫ് ബറോഡ കേരളത്തിൽ 3 ശാഖകൾ കൂടി തുറന്നു

കൊച്ചി: കേരളത്തിൽ 3 പുതിയ ശാഖകൾ കൂടി തുറന്ന് ബാങ്ക് ഓഫ് ബറോഡ. പാലക്കാട് കൊല്ലങ്കോട്, കണ്ണൂർ ആലക്കോട്, കോട്യം ചേർപ്പുങ്കൽ തുടങ്ങിയിടങ്ങളിലാണ് പുതിയ ശാഖകൾ. ബാങ്ക് ഇഡി സഞ്ജയ് വിനായക് മുദലിയാർ, എറണാകുളം സോണൽ മേധാവി ഡി.പ്രജിത് കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഇതോടെ ബാങ്കിന് കേരളത്തിൽ 245 ശാഖകളായി.