July 23, 2025

വനിതാ എന്‍ആര്‍ഐകള്‍ക്കായി ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ

0
IMG-20250313-WA0024

കൊച്ചി: പൊതുമേഖലാ ബാങ്കുകളില്‍ ആദ്യമായി ബാങ്ക് ഓഫ് ബറോഡ വനിതാ എന്‍ആര്‍ഐകളുടെ ആഗോള ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു.

ബാങ്ക് അതിന്‍റെ മുന്‍നിര എന്‍ആര്‍ഐ പദ്ധതികളിലൊന്നായ ബോബ് പ്രീമിയം എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ടുള്ള ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ബാങ്കിംഗ് അനുഭവം നല്‍കുന്നതിന് സവിശേഷതകളും ആനുകൂല്യങ്ങളും മെച്ചപ്പെടുത്തി.

ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക്, ഓട്ടോ സ്വീപ്പ് സൗകര്യം ഉയര്‍ന്ന പലിശ നേടാന്‍ സഹായിക്കുന്നു. ഹോം ലോണുകള്‍ക്ക് കുറഞ്ഞ പലിശ നിരക്കുകള്‍, കുറഞ്ഞ പ്രോസസ്സിംഗ് ചാര്‍ജുകള്‍ക്കൊപ്പം വാഹന വായ്പകള്‍ എന്നീ ആനുകൂല്യങ്ങള്‍ നല്‍കുന്നു.

ലോക്കര്‍ വാടകയില്‍ 100 ശതമാനം ഇളവ്, എയര്‍പോര്‍ട്ടുകളില്‍ സൗജന്യ ആഭ്യന്തര, അന്തര്‍ദേശീയ ലോഞ്ച് ആക്സസ് ഉള്ള കസ്റ്റമൈസ്ഡ് ഡെബിറ്റ് കാര്‍ഡ്, കൂടാതെ സൗജന്യ വ്യക്തിഗത, എയര്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ, സേവിംഗ്സ് അക്കൗണ്ടുകളില്‍ എന്‍ആര്‍ഐകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷാ ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുന്ന ആദ്യത്തെ പൊതുമേഖലാ ബാങ്കായി.

ഇന്ത്യയുടെ ഇന്‍റര്‍നാഷണല്‍ ബാങ്ക് എന്ന നിലയില്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് ശക്തമായ ആഗോള സാന്നിധ്യം ഉള്ളതിനാലും, എന്‍ആര്‍ഐ ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആഗ്രഹങ്ങള്‍ മനസ്സിലാക്കുന്നു.

ആഗോള ഇന്ത്യന്‍ സ്ത്രീകളുടെ മാറിക്കൊണ്ടിരിക്കുന്ന സ്വപനങ്ങളെ തിരിച്ചറിഞ്ഞ് അവരുടെ പ്രീമിയം ബാങ്കിംഗ് അവകാശങ്ങളും ആവശ്യങ്ങളും ഉള്‍പ്പെടുത്തിയ ഫീച്ചറുകളും നല്‍കിക്കൊണ്ട് അവരെ ശാക്തീകരിക്കുന്നതിനാണ് ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ടെന്ന് ബാങ്ക് ഓഫ് ബറോഡ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബീന വഹീദ് പറഞ്ഞു.

ബാങ്ക് അതിന്‍റെ ബോബ് പ്രീമിയം എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ടും നവീകരിച്ചു. മെച്ചപ്പെടുത്തിയ ഇടപാട് പരിധികളുള്ള കസ്റ്റമൈസ്ഡ് ഡെബിറ്റ് കാര്‍ഡ്, കോംപ്ലിമെന്‍ററി ആഭ്യന്തര, അന്തര്‍ദേശീയ ലോഞ്ച് ആക്സസ്, സൗജന്യ സേഫ് ഡെപ്പോസിറ്റ് ലോക്കര്‍, സൗജന്യ വ്യക്തിഗത, എയര്‍ ആക്സിഡന്‍റ് ഇന്‍ഷുറന്‍സ് കവറേജ്, കുറഞ്ഞ പ്രോസസ്സിംഗ് ചാര്‍ജുകളോടെയുള്ള ഭവന-വാഹന വായ്പകളുടെ ഇളവ് പലിശ എന്നിവ ഉള്‍പ്പെടെയുള്ള പ്രീമിയം ബാങ്കിംഗ് അനുഭവും നിരവധി ആനുകൂല്യങ്ങളും ഈ അപ്ഗ്രേഡ് ചെയ്ത അക്കൗണ്ട് നല്‍കുന്നു.

ബോബ് ഗ്ലോബല്‍ വിമന്‍ എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിംഗ്സ് അക്കൗണ്ടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അക്കൗണ്ട് തുറക്കുന്നതിനും www.bankofbaroda.com സന്ദര്‍ശിക്കുക അല്ലെങ്കില്‍ അടുത്തുള്ള ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ച് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *